കൊല്ക്കത്ത
ജാദവ്പുര് സര്വകലാശാലയിലെ റാഗിങ്ങിന് ഇരയായ വിദ്യാര്ഥി ഹോസ്റ്റല് കെട്ടിടത്തില്നിന്ന് വീണുമരിച്ച സംഭവത്തില് രണ്ടു വിദ്യാര്ഥികള് അറസ്റ്റിലായി. ഒന്നാംവര്ഷ ബിരുദ വിദ്യാര്ഥി സ്വപ്നദീപ് കുണ്ടുവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടാംവര്ഷ ഇക്കണോമിക്സ് വിദ്യാര്ഥി ദീപ്ശേഖര് ദത്ത, രണ്ടാംവര്ഷ സോഷ്യോളജി വിദ്യാര്ഥി മന്തോഷ് ഘോഷ് എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്.
ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നതില് അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ഒമ്പതുപേരെ ചോദ്യം ചെയ്തെന്നും പൊലീസ് പറഞ്ഞു. സര്വകലാശാലയിലെ ഒരു പൂര്വവിദ്യാര്ഥി കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഇയാളുടെ മുറിയില്നിന്ന് ഇരയുടെ ഫോണ് കണ്ടെത്തിയിരുന്നു.















