ന്യൂഡൽഹി
പ്രിയങ്ക ഗാന്ധിക്ക് പാർലമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും പാർടി അവർക്ക് കൂടുതൽ മെച്ചപ്പെട്ട അവസരം നൽകുമെന്നുമാണ് പ്രതീക്ഷയെന്ന് ഭർത്താവ് റോബർട്ട് വാധ്ര. പ്രിയങ്ക ഉറപ്പായും ലോക്സഭയിൽ ഉണ്ടാകണമെന്നും അതിനുള്ള യോഗ്യത അവർക്കുണ്ടെന്നും വാധ്ര പറഞ്ഞു. പാർലമെന്റിൽ സംസാരിക്കവെ വ്യവസായി ഗൗതം അദാനിയുമായി തന്റെ പേര് ചേർത്തുപറഞ്ഞ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ വാധ്ര വിമർശിച്ചു.
പാർലമെന്റിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ അദാനിക്കൊപ്പമുള്ള വാധ്രയുടെ ചിത്രം ഇറാനി പ്രദർശിപ്പിച്ചിരുന്നു. അദാനിയുമായി എന്തെങ്കിലും തെറ്റായ ഇടപാടിൽ താൻ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ സ്മൃതി ഇറാനി അത് തെളിയിക്കണമെന്നും അല്ലെങ്കിൽ അവർ മാപ്പുപറയണമെന്നും വാധ്ര പറഞ്ഞു.















