മസ്കറ്റ് > ഒമാനിലെ മബേലയിൽ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 18 പേർക്ക് പരിക്ക്. രാവിലെ 7 മണിയോടെ സീബ് വിലായത്തിലെ തെക്കൻ മബേല മേഖലയിലെ ഒരു റെസ്റ്റോറന്റിൽ പാചക വാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 18 പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
നിലവിൽ ആരുടെയും നില ഗുരുതരമല്ല. ഇലക്ട്രിക് സ്പാർക്കിന്റെ ഫലമായുണ്ടായ തീ പാചക വാതക സിലണ്ടറുകളിലേക്ക് പടർന്നതാണ് ശക്തമായ സ്ഫോടനത്തിനു കാരണമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട് ചെയ്തു. അപകടത്തിൽ കുറച്ച് പേർക്ക് പരിക്കേൽക്കുകയും ചുറ്റുമുള്ള ചില വാഹനങ്ങങ്ങളിലും കെട്ടിടങ്ങളിലും തീ പടർന്ന് പിടിക്കുകയും ചെയ്തതായും റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.















