കുവൈത്ത് സിറ്റി > കുവൈത്തിലെ സ്വകാര്യ വിദേശസ്കൂളുകൾ ഓഗസ്റ്റ് 27ന് തുറക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഗസ്റ്റ് 23-ന് ഔദ്യോഗികമായി പുനരാരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നവീകരണ ജോലികൾ ഉൾപ്പെടെ എല്ലാ തയ്യാറെടുപ്പ് ജോലികളും പൂർത്തിയാക്കിയിട്ടുണ്ടെന്നും വിദ്യാർഥികൾക്കുള്ള പാഠപുസ്തകങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികളെ സ്വീകരിക്കാൻ പൂർണസജ്ജമാണെന്നും സ്കൂളുകൾ വ്യക്തമാക്കി.
വിദേശ സ്കൂളുകളിലെയും കമ്മ്യൂണിറ്റി സ്കൂളുകളിലെയും രജിസ്ട്രേഷൻ നടപടികൾ പഴയതുപോലെ തന്നെയാണെന്നും വർഷം തോറും അംഗീകരിക്കുന്ന വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും അനുസരിച്ചാണ് രജിസ്ട്രേഷൻ നടപടികൾ നടക്കുന്നതെന്നും അധികൃതർ അറിയിച്ചു.















