ദുബായ് > യുഎഇയും ഇറാഖും ഉഭയകക്ഷി ബന്ധം ശക്തമാക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയും ഇത് സംബന്ധിച്ച ചർച്ച നടത്തി.
യുഎഇയും ഇറാഖും തമ്മിലുള്ള സഹകരണത്തിന്റെ നിലവിലെ മേഖലകൾ അവലോകനം ചെയ്യുകയും വിവിധ മേഖലകളിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ പരിശോധിക്കുകയും ചെയ്തു.
വികസനവും സമൃദ്ധിയും പ്രാപ്തമാക്കുന്നതിന് മേഖലയിൽ സ്ഥിരതയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ഉറപ്പ് നൽകി.















