ന്യൂഡല്ഹി> പിഎഫ്ഐ ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് അഞ്ച് സംസ്ഥാനത്ത് എന്ഐഎ റെയ്ഡ് നടത്തി. കേരളം, കര്ണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ബിഹാര് എന്നിവിടങ്ങളിലെ 14 സ്ഥലത്താണ് ഞായറാഴ്ച റെയ്ഡ് നടന്നത്. കണ്ണൂര്, മലപ്പുറം, ദക്ഷിണ കന്നഡ, നാസിക്, കോലാപുര്, മുര്ഷിദാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. നിരവധി ഡിജിറ്റല് ഉപകരണങ്ങളും സുപ്രധാന രേഖകളും പിടിച്ചെടുത്തതായി ഫെഡറല് ഏജന്സി വക്താവ് പറഞ്ഞു.
വര്‍ഗീയത സൃഷ്ടിച്ച് 2047ഓടെ ഒരു മുസ്ലിം രാഷ്ട്രമാക്കി മാറ്റാനാണ് പിഎഫ്ഐയുടെ ശ്രമം. യുവാക്കള്ക്ക് ആയുധ പരിശീലനം നല്കുകയും സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുകയാണ് റെയ്ഡിന്റെ ലക്ഷ്യമെന്നും മുതിര്ന്ന വക്താവ് പ്രതികരിച്ചു.