താനെ > മഹാരാഷ്ട്ര താനെയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ 24 മണിക്കൂറിനിടെ 18 പേർ മരിച്ചു. 10 സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് മരിച്ചത്. താനെ മുനിസിപ്പൽ കമീഷണർ അഭിജിത് ബംഗാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര ചികിത്സാ പിഴവുണ്ടായതായി മരിച്ച രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു. വൃക്കരോഗം, ന്യുമോണിയ, റോഡപകടങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ ചികിത്സ തേടിയവരാണ് മരണത്തിന് കീഴടങ്ങിയത്. സംഭവം അന്വേഷിക്കാൻ സ്വതന്ത്ര അന്വേഷക സംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.