പട്ന> ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ നഴ്സിനെ ഡോക്ടറും സംഘവും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. നാലു വയസ്സുള്ള കുട്ടിയുടെ അമ്മയായ മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് യുവതി ജോലി ചെയ്ത ജാന്‍ കി സേവ സദന് നഴ്സിങ് ഹോമിലെ ഡോക്ടറും അഞ്ച് ജീവനക്കാരും ഒളിവിലാണ്. നഴ്സിങ് ഹോം പൊലീസ് അടച്ചുപൂട്ടുകയും ഒരു അറ്റന്‍ഡറെ പിടികൂടുകയും ചെയ്തിട്ടുണ്ട്.