രതീഷ് ബാലകൃഷ്ണ പൊതുവാള് ഒരുക്കുന്ന സ്പിൻ ഓഫ് ചിത്രമായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിൽ കൊഴുമ്മല്‍ രാജീവനായി കുഞ്ചാക്കോ ബോബൻ വീണ്ടുമെത്തുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ശ്രദ്ധേയമായ ചിത്രം ‘ന്നാ താന്‍ കേസ് കൊടി’ലെ കഥാപാത്രമാണ് കൊഴുമ്മല്‍ രാജീവൻ.
ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. ചിത്രത്തിനും 6 സ്റ്റേറ്റ് അവാർഡും ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 11-നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലൂടെ നായികാനായകന്മാരായി തിരികെയെത്തുന്നത്. രാജേഷ് മാധവനും ചിത്രാ നായരുമാണ് സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്.
രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമ്മാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ഛായാഗ്രഹണം സബിൻ ഊരാളുക്കണ്ടി.
പ്രൊഡക്ഷൻ ഡിസൈനർ: കെ കെ മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെൻറ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ലൈൻ പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ.
കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ, സ്പെഷ്യൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ: യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിന്‍ജ,ഷെറൂഖ് ഷെറീഫ്, അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ്- ആതിര ദിൽജിത്ത്, വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ