ഗുവാഹത്തി
വംശീയകലാപം നൂറാം ദിനത്തിലെത്തിയ മണിപ്പുരില് പ്രതിഷേധവുമായി നാഗാ ഗോത്ര ജനതയും രംഗത്ത്. മണിപ്പുരിലെ നാഗാ ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ യുണൈറ്റഡ് നാഗാ കൗൺസിൽ (യുഎൻസി) നാലു ജില്ലയിൽ റാലികൾ നടത്തി. കേന്ദ്ര സര്ക്കാരും വിവിധ നാഗാ സംഘടനകളും തമ്മില് നടത്തിയ ചര്ച്ചയില് രൂപപ്പെട്ട ഉടമ്പടിപ്രകാരമുള്ള നടപടികള് ആവശ്യപ്പെട്ടാണ് സേനാപതി, ചന്ദേൽ, തമെങ്ലോങ്, ഉഖ്രുൾ ജില്ലകളില് ആയിരങ്ങള് തെരുവിലിറങ്ങിയത്. “വിഭജന രാഷ്ട്രീയം കളിക്കുന്നത് ഇന്ത്യ ഗവൺമെന്റ് അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യം പ്രതിഷേധറാലികളില് ഉയര്ന്നു.















