ന്യൂഡൽഹി
വോട്ടർമാരെ മുൻകൂട്ടി അറിയിക്കാതെ അവരുടെ പേരുകൾ വോട്ടർപ്പട്ടികയിൽനിന്ന് ഒഴിവാക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. 1960ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ട്രൽറൂൾസിലെ 18–-ാം റൂൾ ചോദ്യംചെയ്തുള്ള ഹർജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് മുമ്പാകെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഈ ഉറപ്പ് നൽകിയത്.
കൃത്യമായ അന്വേഷണമോ വോട്ടറുടെ നിലപാടോ തേടാതെ പേരുകൾ വോട്ടർപ്പട്ടികയിൽനിന്നും നീക്കാൻ 18–-ാം റൂൾ അധികാരം നൽകുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച വേളയിൽ വോട്ടർമാരെ അറിയിക്കാതെ പേരുകൾ നീക്കം ചെയ്യില്ലെന്ന് തെരഞ്ഞെടുപ്പ്കമീഷൻ ഉറപ്പുനൽകി.















