ന്യൂഡൽഹി
കേന്ദ്രസർവകലാശാലകളിൽ 41 ശതമാനത്തോളം തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രസർക്കാർ. രാജ്യസഭയിൽ ജോൺബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്. 45 സർവകലാശാലകളിൽ അനുവദിച്ചിട്ടുള്ള 54,512 തസ്തികകളിൽ 22,412 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ വ്യക്തമാക്കി. ഒരുവർഷത്തിനുള്ളിൽ 10 ലക്ഷംപേര്ക്ക് ജോലി നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടും കേന്ദ്രസർവകലാശാലകളിൽതന്നെ ഇത്രയും ഒഴിവ് നികത്താൻ ബാക്കിയുള്ളത് കേന്ദ്രസർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയത്തിലാക്കുന്നതായി ജോൺബ്രിട്ടാസ് എംപി പ്രതികരിച്ചു.















