ഹൈദരാബാദ്
ഹൈദരാബാദിലെ ജവഹര്‍ നഗറില്‍ നടുറോഡില്‍ അമ്മ നോക്കിനില്‍ക്കെ, മകന് യുവതിയെ വിവസ്ത്രയാക്കി. ഞായര്‍ രാത്രി എട്ടോടെ തുണിക്കടയില്‍നിന്ന് മടങ്ങിവരികയായിരുന്ന യുവതിക്കുനേരെയാണ് അതിക്രമമുണ്ടായത്. പ്രതി യുവതിയെ മോശമായി സ്പര്‍ശിച്ചത് കലഹത്തിനിടയാക്കി. തുടര്‍ന്നാണ് രോഷാകുലനായ പ്രതി യുവതിയുടെ വസ്ത്രം വലിച്ചുകീറിയത്. ഇയാളുടെ അമ്മ തടയാന്‍ ശ്രമിച്ചില്ല.
ഇതിനെതിരെ പ്രതികരിച്ച മറ്റൊരു യുവതിയെയും പ്രതി ആക്രമിക്കാന്‍ ശ്രമിച്ചു.
റോഡില്‍ നഗ്നയാക്കപ്പെട്ട യുവതിയെ ഓടിക്കൂടിയ സ്ത്രീകള്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പുതപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അമ്മയെയും മകനെയും ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.