ന്യൂഡൽഹി
കോർപറേറ്റുകൾക്ക് നൽകിയ ഇളവുകൾ വഴി 2020–- 21ൽ മാത്രം കേന്ദ്ര ഖജനാവിന് നഷ്ടം ലക്ഷം കോടിയെന്ന് ധനമന്ത്രാലയം. വി ശിവദാസനോട് രാജ്യസഭയിൽ ധനമന്ത്രാലയം വെളിപ്പെടുത്തിയതാണിത്.
സാധാരണക്കാർക്ക് നൽകുന്ന സബ്സിഡി ഇല്ലാതാക്കുന്ന സർക്കാരാണ് കോർപറേറ്റുകൾക്ക് നികുതി ഇളവുകൾ നൽകുന്നത്. ബജറ്റിന്റെ 40 ശതമാനവും കടമെടുത്ത് ചെലവാക്കുന്ന കേന്ദ്രം അതിസമ്പന്നരായ കോർപറേറ്റ് കുടുംബങ്ങൾക്ക് ഇളവുകൾ വാരിക്കോരി നൽകുന്നത് പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്ന് വി ശിവദാസൻ പറഞ്ഞു.