തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ആഗസ്ത് ഒമ്പത് ക്വിറ്റ് ഇന്ത്യ ദിനത്തിൽ രാജ്യമാകെ മഹാധർണ നടത്തും. ലേബർ കോഡുകൾ പിൻവലിക്കുക, വൈദ്യുതി (ഭേദഗതി) ബിൽ പിൻവലിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ന്യൂഡൽഹി ജന്തർ മന്തറിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പങ്കെടുക്കും.
കേരളത്തിൽ രാജ്ഭവൻ ഉൾപ്പെടെ 14 ജില്ലാ കേന്ദ്രത്തിലാണ് ബുധനാഴ്ച ധർണ. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എച്ച്എംഎസ്, എഐയുടിയുസി, സേവ, ടിയുസിഐ, എൻഎൽഒ, എൽപിഎഫ്, എസ്ടിയു, എൻഎൽസി, ഐഎൽസി, എച്ച്എംകെപി, കെടിയുസി, കെടിയുസി-ജെ, കെടിയുസി-എം, ജെഡിയു, എൻടിയുഐ, എഐസിസിടിയു തുടങ്ങിയ സംഘടനകൾ പങ്കെടുക്കും. തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ച് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്യും.ലൈഫിൽ നിർമിച്ചത് 3,48,026 വീട്