കൊൽക്കത്ത
മുൻ ചാമ്പ്യൻമാരായ ഗോകുലം കേരള ഡ്യുറന്റ് കപ്പ് ഫുട്ബോളിൽ ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സാണ് എതിരാളി. കൊൽക്കത്തയിലെ കെജികെ സ്റ്റേഡിയത്തിൽ പകൽ 4.45നാണ് പോരാട്ടം. മറ്റൊരു കേരള ടീമായ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയുമാണ് സി ഗ്രൂപ്പിലെ മറ്റ് ടീമുകൾ. പുതിയ പരിശീലകൻ ഡൊമിംഗോ ഒറാമസിന്റെ കീഴിൽ അരങ്ങേറ്റംകൂടിയാണ് ഗോകുലത്തിന്.
ഇതിനിടെ ഷില്ലോങ് ലജോങ്ങിനെ ആറ് ഗോളിന് മുക്കി എഫ്സി ഗോവ വരവറിയിച്ചു. നോഹ സദൂയിയുടെ ഹാട്രിക്കാണ് സവിശേഷത. മറ്റൊരു മത്സരത്തിൽ ജംഷഡ്പുർ എഫ്സിയെ മുംബൈ സിറ്റി 5–-0ന് വീഴ്ത്തി. ജോർജ് ഡയസ് ഇരട്ടഗോൾ നേടി.















