കൊച്ചി
ഇന്ത്യയുടെയും തമിഴ്നാടിന്റെയും മുൻ സ്പിന്നർ എം വെങ്കട്ടരമണ കേരള ക്രിക്കറ്റ് ടീം പരിശീലകൻ. സ്ഥാനമൊഴിഞ്ഞ ടിനു യോഹന്നാന്റെ പിൻഗാമിയായാണ് അമ്പത്തേഴുകാരൻ എത്തുന്നത്. രണ്ട് വർഷത്തേക്കാണ് നിയമനം. ഇന്ത്യക്കായി ഒരു ടെസ്റ്റും ഏകദിനവും കളിച്ച വലംകൈയൻ സ്പിന്നർ 105 ആഭ്യന്തര മത്സരങ്ങളിൽനിന്ന് 283 വിക്കറ്റ് നേടി. 1988 രഞ്ജി ട്രോഫി സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായിരുന്നു. സിംഗപ്പൂർ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു. 2021 മുതൽ 2023 വരെ തമിഴ്നാടിന്റെ ചുമതലയും വഹിച്ചു. ബിസിസിഐയുടെ പരിശീലക സംഘത്തിലുമുണ്ട്.