അജ്മാൻ > ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ സാഹിത്യ വിഭാഗം കളകാഞ്ചി എന്നപേരിൽ കവിയരങ്ങ് സംഘടിപ്പിച്ചു. ഇംഗ്ലീഷ്, തമിഴ്, അറബിക്, മലയാളം എന്നീ ഭാഷകളിൽ കവിതകൾ അവതരിപ്പിച്ചു.
ആക്ടിങ് പ്രസിഡന്റ് ഗിരീഷ് കെ ജി അധ്യക്ഷൻ ആയ ചടങ്ങ് കവി ഡോ. ശിഹാബ് ഗാനിം ഉദ്ഘാടനം ചെയ്തു. ഇന്ത്യ എന്ന രാജ്യത്തിന്റെ വൈവിധ്യങ്ങൾ തന്നെയാണ് ഇന്ത്യൻ കവിതകളുടെ സൗന്ദര്യ രഹസ്യമെന്നും നൂറ്റാണ്ടുകളായി യുഎഇയുടെ ഇന്ത്യയുമായുള്ള ബന്ധം വ്യാപാരങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല എന്നും അത് കലാ സാംസ്കാരിക മേഖലയിൽ ആകമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ വിഭാഗം കൺവീനർ രാജേന്ദ്രൻ പുന്നപ്പള്ളി നിയന്ത്രിച്ച കവിയരങ്ങിൽ ജയശ്രീ രാജേന്ദ്രൻ സ്വാഗതവും ചന്ദ്രൻ ബേപ്പ് (ISC സെക്രട്ടറി), വിനോദ് കുമാർ (ISC ട്രെഷറർ), വെള്ളിയോടൻ, ഡയസ് ഇടിക്കുള, അതുല്ല്യ രാജ്, അനാമിക അനിൽകുമാർ എന്നിവർ ആശംസയും അർപ്പിച്ചു. കവികളായ രാജേഷ് ചിത്തിര, എം ഒ രഘുനാഥ് , കെ ഗോപിനാഥൻ, പ്രിയ, ദിനേശ് ചിറ്റാടി, ടി എസ് ആർ രിധാനി, ഡോ. എം അർ രോഹിണി, അനുഗ്രഹ ഡേവിഡ് എന്നിവർ പങ്കെടുത്തു. സാഹിത്യ വിഭാഗം ജോയിന്റ് കൺവീനർ പ്രേംകുമാർ നന്ദി അറിയിച്ചു.
ഡോ. ശിഹാബ് ഗാനിമിനെ ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ അദ്ദേഹത്തെ ആദരിച്ചു.