ദുബായ് > തനിക്ക് മുമ്പിലുള്ള മനുഷ്യത്വ വിരുദ്ധതയെ ചോദ്യം ചെയ്യുന്ന എഴുത്തുകളാണ് സമൂഹത്തിന് ആവശ്യമെന്ന് സംസ്കാരിക പ്രവർത്തകൻ ഷാജഹാൻ എ ടി പറഞ്ഞു. ജനതാ കൾച്ചറൽ സെൻ്റർ നടത്തിയ ഇ കെ ദിനേശൻ്റെ ഇന്ത്യ @ 75- ഗാന്ധിജി, അംബേദ്കർ, ലോഹ്യ എന്ന പുസ്തകത്തെ മുൻനിർത്തി നടന്ന സംവാദത്തിലാണ് ഈ അഭിപ്രായം.
പരിപാടിയിൽ ടി. ജെ ബാബു അധ്യക്ഷനായി. പുസ്തകത്തിൽ അവതരിപ്പിച്ച ഗാന്ധിജി, അംബേദ്ക്കർ, ലോഹ്യ എന്നിവരുടെ ആശയങ്ങൾ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ബദൽ രാഷ്ട്രീയത്തിൻ്റെ സൂചകങ്ങളാണെന്ന് തുടർന്ന് സംവാദത്തിൽ പങ്കെടുത്ത അൻവർ നഹ, ഉഷ ഷിനോജ്, അനിൽ ശിവ, അബുലൈസ് എടപ്പാൾ, പ്രജീഷ് ബാലുശ്ശേരി, അസി, അനിൽകുമാർ സി പി, നവാസ് പുത്തൻപള്ളി, ബഷീർ മുളിവയൽ തുടങ്ങിയവർ പറഞ്ഞു. ഇ കെ ദിനേശൻ മറുപടി പറഞ്ഞു. ടെന്നിസൻ ചേന്നപ്പിള്ളി സ്വാഗതവും സുനിൽ പാറേമ്മൽ നന്ദിയും പറഞ്ഞു.