ദോഹ > ഖത്തർ എക്സ്പോ 2023 സെപ്തംബർ മുതൽ സന്ദർശകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് എക്സ്പോ 2023ന്റെ ഇന്റർനാഷണൽ കോ-ഓർഡിനേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഖാലിദ് അൽ-സനദി പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എക്സിബിഷന്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായതായി ഖാലിദ് അൽ സനദി വ്യക്തമാക്കി.
ഒക്ടോബർ 2-ന് ആരംഭിക്കുന്ന എക്സ്പോ എക്സിബിഷൻ 2024 മാർച്ച് 28 വരെ ആറുമാസക്കാലം തുടരും. എക്സ്പോ സൈറ്റിനെ വിവരങ്ങൾക്കും പഠനത്തിനുമുള്ള കേന്ദ്രമാക്കിമാറ്റുമെന്നും ഖാലിദ് അൽ സനദി വ്യക്തമാക്കി. വിദ്യാഭ്യാസം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം, വർഷങ്ങളോളം നീണ്ടുനിൽക്കുന്ന പദ്ധതികൾ എന്നിവ ഉൾപ്പെടുന്ന പതിപ്പിനായിരിക്കും എക്സ്പോ 2023 ഖത്തർ സാക്ഷ്യം വഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
വികസിത രാജ്യങ്ങൾക്ക് ചർച്ചകളിൽ പങ്കെടുക്കാനും ബന്ധങ്ങൾ കെട്ടിപ്പടുക്കാനും പാരിസ്ഥിതിക പദ്ധതികൾക്ക് ധനസഹായം നൽകാനുള്ള അവസരങ്ങൾ കണ്ടെത്താനും എക്സ്പോ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.