അബുദാബി -> യുകെ ആസ്ഥാനമായുള്ള വേൾഡ് അറേബ്യൻ ഹോഴ്സ് ഓർഗനൈസേഷൻ (WAHO) എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പുതിയ കൺസൾട്ടന്റായി എമിറേറ്റ്സ് അറേബ്യൻ ഹോഴ്സ് സൊസൈറ്റിയുടെ (ഇഎഎച്ച്എസ്) ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ ഹർബിയെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുന്ന ആദ്യത്തെ എമിറാത്തി കൺസൾട്ടന്റാണ് അൽ ഹർബി.
നൽകിയ പിന്തുണക്ക് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയും ഇഎഎച്ച്എസ് ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനോട് അൽ ഹർബി നന്ദിയും അഭിനന്ദനവും അറിയിച്ചു.
അമൂല്യമായ ഇനങ്ങളെ സംരക്ഷിക്കുന്നതിനായി അറേബ്യൻ കുതിരകളുടെ ഇ-ഡോക്യുമെന്റേഷനും രജിസ്ട്രേഷനും സംബന്ധിച്ച് സമഗ്രമായ ഒരു രൂപരേഖ വികസിപ്പിക്കുന്നതിന് ഡബ്ല്യുഎഎച്ച്ഒ എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അൽ ഹർബി പറഞ്ഞു,