അഡ്ലൈഡ്: ഓസ്ട്രേലിയയിലെ അഡ്ലൈഡ് വിർജീനിയയിൽ താമസിക്കുന്ന ശ്രീ ജോൺ പ്ലാതാനത്ത് മാത്യുവിൻ്റെയും, ശ്രീമതി ആൻസി ജോണിൻ്റെയും മകൻ ജെഫിൻ ജോൺ ന്യൂ സൗത്ത് വെയ്ൽസിലുണ്ടായ വാഹന അപകടത്തിൽ നിര്യാതനായി. ഞായറാഴ്ച രാത്രി മെൽബൺ- സിഡ്നി ഹൈവേയിൽ ഗൺഡഗായിക്കടുത്ത് (Gundagai NSW) കൂള എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജെഫിൻ ഓടിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവച്ച് തന്നെ ജെഫിൻ മരിച്ചതായാണ് സൂചന.
ഒന്നര പതിറ്റാണ്ടോളമായി അഡലൈഡിൽ താമസമാക്കിയ ജോണിന്റെയും ആൻസിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ജെഫിൻ. ന്യൂ സൗത്ത് വെയ്ൽസ് വാഗവാഗയിലെ ചാൾസ് സ്റ്റട്ട് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയാണ്. അഡലൈഡിൽ വിദ്യാർഥിയായ ജിയോൺ ആണ് സഹോദരൻ.
കാറില്‍ ജെഫിന് മാത്രമാണുണ്ടായിരുന്നത് എന്നാണ് വിവരം. അപകടം വിവരം അറിഞ്ഞ് ബന്ധുക്കള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. 15 വര്‍ഷമായി ജെഫിന്റെ കുടുംബം സൗത്ത് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാണ്.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.
കടപ്പാട്: നവോദയ അഡ്ലൈഡ്