ദോഹ> ഖത്തറിലെ കണ്ണൂര്‍ ജില്ലാ പ്രവാസികളുടെ സാമൂഹിക സാംസ്കാരിക സംഘടനായ കുവാഖ് (കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന് ഖത്തര്‍ ) ഏര്‍പ്പടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരത്തിന് പ്രദീപ് മണ്ടൂര്‍ അര്‍ഹനായി.
മലയാള നാടകത്തിലെ പ്രസിദ്ധീകരിക്കാത്ത മൗലിക നാടക രചനകളെ ഉള്‍പ്പെടുത്തി നടത്തിയ മത്സരത്തില്‍ ഇരുപതോളം സൃഷ്ടികളില്‍ നിന്ന് പ്രദീപിന്റെ ‘കുത്തൂട് ‘എന്ന രചനക്കാണ് പുരസ്കാരം നല്‍കിയത് .
പറശ്ശിനികടവ് വെല്‍വ്യൂ ഹോട്ടലില്‍ വെച്ച് നടന്ന പുരസ്കാരദാനച്ചടങ്ങില്‍ കുവാഖ് ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ പുരസ്കാരം കൈമാറി.കുവാഖ് വൈസ് പ്രസിഡന്റ് അമിത് രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പുരസ്കാര വിധി നിര്‍ണയത്തിന്റ നാള് വഴികളെ കുറിച്ച് പുരസ്കാര നിര്‍ണ്ണയ കമ്മിറ്റി ഭാരവാഹി ഗോപാലകൃഷ്ണന് സംസാരിച്ചു .
കണ്ണൂര്‍ ജില്ലയിലെ പ്രമുഖ നാടക പ്രവര്‍ത്തകരായ യതീന്ദ്രന് മാസ്റ്റര്‍, എ അശോകന്, മോഹനന് മാസ്റ്റര്‍ ,ഗണേഷ് മയ്യില്‍, ഷണ്ജിത് മുണ്ടമട്ടെ,ദിനേശന് പാലേരി കുവാഖ് കള്കച്ചറല് സെക്രട്ടറി രതീഷ് മാത്രാടന്‍ തുടങ്ങിയവര്‍ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു .
തുടര്‍ന്ന് മയ്യില്‍ നാടകകൂട്ടം അവതരിപ്പിച്ച കുട്ടികളുടെ നാടകവും അരങ്ങേറി .