കുവൈത്ത് സിറ്റി > കുവൈത്തില്‍ രണ്ട് മാസത്തിനുള്ളില്‍ ഗുരുതരമായ ഗതാഗത ലംഘനങ്ങള്‍ നടത്തിയതിന് നൂറോളം താമസക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനങ്ങള്‍ ഓടിക്കുക, റോഡുകളില്‍ അമിതവേഗത, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, നിയമവിരുദ്ധമായി യാത്രക്കാരെ കയറ്റുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് നാടുകടത്തലിലേക്ക് നയിക്കുന്ന പ്രധാന കുറ്റങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിയമം ലംഘിക്കുന്നവരെ കര്‍ശനമായി നേരിടാന്‍ ട്രാഫിക് പട്രോളിങ്ങിന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ രാജ്യത്തെ റോഡുകളിലുടനീളം നിരന്തര സാന്നിധ്യമുണ്ടാകാനും, പ്രവാസി തൊഴിലാളികള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് , ഡ്രൈവിംഗ് ലൈസന്‍സ്, അവര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ദൈര്‍ഘ്യം എന്നിവ പരിശോധിക്കാനും ,എല്ലാ ട്രാഫിക് പട്രോളിംഗുകള്ക്കും അധികൃതര്‍ നിര്‍ദ്ദേശം നല്കി. ഗുരുതരമായ ലംഘനങ്ങള്‍ നടത്തുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി .