മസ്കറ്റ് > ഹൈഡ്രജന്‍ എനര്‍ജിയുടെ വികസനത്തില്‍ ഒമാന്‍ മുന്‍ പന്തിയില്‍ നില്ക്കുന്നതായി റിപ്പോര്‍ട്ട്. ഒമാനില്‍ ഹരിത ഹൈഡ്രജന്‍ സമ്പദ്വ്യവസ്ഥ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ആരംഭിച്ചതാ ഹരിത ഹൈഡ്രജന്‍ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള തീരുമാനം രാജകീയ നിര്‍ദ്ദേശമായി വരികയും തുടര്‍ന്നുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു. 30 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന അഞ്ചു പ്രോജക്ടുകള്‍ അന്താരാഷ്ട്ര രംഗത്തെ നിക്ഷേപകരുമായി ഒപ്പുവെയ്ക്കുന്നതിന് സാധിച്ചതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹരിത ഹൈഡ്രജന്‍ വികസനം പ്രഖ്യാപിച്ച ശേഷം ലോകത്തിലെ പത്തിലധികം രാജ്യങ്ങളില്‍ നിന്നായി പതിനാലോളം കമ്പനികള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനുള്ള താല്പര്യം അറിയിക്കുകയുണ്ടായി.[
ഒമാന്‍ വിഷന്‍ 2040 ന്റെ ഭാഗമായി രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 5 ശതമാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇത്തരം ശക്തമായ പ്രവര്‍ത്തങ്ങളിലൂടെ ആഭ്യന്തര സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക, ഇന്‍-കണ്ട്രി മൂല്യം (ഐസിവി) വര്‍ദ്ധിപ്പിക്കുക, വര്‍ദ്ധിച്ചുവരുന്ന യുവാക്കള്‍ക്ക് ആകര്‍ഷകമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മുതലായ ലക്ഷ്യങ്ങളും നിറവേറ്റപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.
രാജ്യത്തെ ഹരിത ഹൈഡ്രജന്‍ സമ്പദ്വ്യവസ്ഥയിലേക്കു നയിക്കാനുള്ള 2022 മാര്‍ച്ചിലെ രാജകീയ നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് 2022 ഒക്ടോബറില്‍ തന്നെ ഒമാന്‍ ഹരിത ഹൈഡ്രജന്‍ നയം പ്രഖ്യാപിക്കുകയും രാജ്യത്തെ വിവിധ ഹരിത ഹൈഡ്രജന്‍ പദ്ധതികള്‍ക്ക് രൂപരേഖ നല്‍കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ആഗോള തലത്തില്‍ ഹൈഡ്രജന്റെ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അനിശ്ചിതത്വങ്ങള്‍ ഈ രംഗത്ത് ചില വെല്ലുവിളികളും ഉണ്ടാക്കുന്നതായി ഒമാന്‍ ഹൈഡ്രോം അധികൃതര്‍ അറിയിച്ചു.