ന്യൂഡൽഹി> ഹരിയാനയിലെ കലാപബാധിത പ്രദേശം സന്ദർശിക്കാനെത്തിയ സിപിഐ പ്രതിനിധി സംഘത്തെ തടഞ്ഞ് പൊലീസ്. എംപിമാരായ ബിനോയ് വിശ്വം, പി സന്തോഷ് കുമാർ, എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ, സിപിഐ നേതാവ് ദരിയാവ്സിങ് കശ്യപ് എന്നിവരുടെ സംഘമാണ് വർഗീയ സംഘർഷം രൂക്ഷമായ നൂഹ് സന്ദർശിക്കാൻ എത്തിയത്.
നൂഹിലേക്ക് എത്തുന്നതിന് മുൻപ് റോജ് ക മേവിൽ വെച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്. പ്രദേശത്ത് നിരോധനാജ്ഞയാണെന്നും കടത്തിവിടില്ലെന്നുമാണ് പൊലീസ് നൽകിയ വിശദീകരണം.