കുവൈത്ത് സിറ്റി > സിവിൽ ഇൻഫർമേഷൻ അതോറിറ്റി അവരുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി സിവിൽ ഐഡി കാർഡുകൾ വിതരണം ചെയ്യുന്ന സേവനം വീണ്ടും ആരംഭിക്കുന്നത് ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. ഉപഭോക്താക്കളുടെ താമസസ്ഥലത്തേക്ക് നേരിട്ട് കാർഡുകൾ എത്തിക്കുമെന്നും അതോറിറ്റി അറിയിച്ചു.
അതോറിറ്റിയുടെ വെബ്സൈറ്റിന്റെ വ്യാജ ലിങ്കുകളെക്കുറിച്ചും സിവിൽ ഇൻഫർമേഷൻ അതോറിറ്റി പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി. ഇത്തരം ലിങ്കുകളിൽ നിന്ന് വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ ആവശ്യപ്പെടാറുണ്ട്. ഏതെങ്കിലും വ്യക്തിഗത ഡാറ്റ, പ്രത്യേകിച്ച് സിവിൽ ഐഡി കാർഡുകളുമായി ബന്ധപ്പെട്ടവ നൽകുന്നതിന് മുമ്പ് വെബ്സൈറ്റിന്റെ ആധികാരികത ഉറപ്പാക്കണമെന്നും അതോറിറ്റി പറഞ്ഞു. കൃത്യമായ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.