ന്യൂഡൽഹി
പ്രണയവിവാഹങ്ങൾക്ക് അച്ഛനമ്മമാരുടെ സമ്മതം നിർബന്ധമാക്കുന്നത് പരിശോധിക്കുമെന്ന വിചിത്ര പ്രഖ്യാപനവുമായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. ഇക്കാര്യം പഠിക്കാന്‍ സർക്കാർ ആലോചിക്കുന്നുണ്ടെന്നും സഭയിൽ ആരെങ്കിലും ബിൽ അവതരിപ്പിച്ചാൽ പിന്തുണയ്ക്കുമെന്നും പട്ടേല്‍ പറഞ്ഞു. മെസാനയിൽ പട്ടീദാർ സമുദായത്തിന്റെ പരിപാടിയിലാണ് പ്രഖ്യാപനം.
സംസ്ഥാനത്ത് പെൺകുട്ടികൾ ഒളിച്ചോടി വിവാഹം ചെയ്യുന്നത് വർധിക്കുകയാണെന്നും ഇതിന് പരിഹാരം കാണാൻ കമീഷനെ നിയമിക്കണമെന്നും കൃഷിമന്ത്രി റുഷികേശ് പട്ടേൽ ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റു ചില ഹിന്ദു സമുദായങ്ങളും പ്രണയവിവാഹം തടുക്കാൻ നിയമനിർമാണം ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഹിന്ദു പെൺകുട്ടികളെ ഒളിച്ചോടി വിവാഹം കഴിക്കാൻ ഇതര മതസ്ഥരായ ആൺകുട്ടികൾ നിർബന്ധിക്കുകയാണെന്ന് മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ ആരോപിച്ചിരുന്നു. മാർച്ചിൽ ഇതേ വിഷയത്തിൽ നിയമസഭയിൽ നടന്ന ചർച്ചയിൽ കോൺഗ്രസും ബിജെപി പിന്തുണ അറിയിച്ചിരുന്നു. പെൺകുട്ടികളെ ‘അപകടങ്ങളിൽനിന്ന് രക്ഷിക്കാൻ’ നിയമനിർമാണം വേണമെന്നായിരുന്നു കോൺഗ്രസ് എംഎൽഎ ഗെനി താക്കൂറിന്റെ നിലപാട്.