ഗുവാഹത്തി
തീവ്രഹിന്ദുത്വവാദ സംഘടനയായ രാഷ്ട്രീയ ബജ്റംഗദൾ അസമിലെ സ്കൂളില്‍ 350 ചെറുപ്പക്കാര്‍ക്ക് ആയുധ പരിശീലനം നൽകുന്ന വീഡിയോ പുറത്ത്. ഗുവാഹത്തിയിൽനിന്ന് 100 കിലോമീറ്റർ അകലെ ദരാംഗ് ജില്ലയിലെ മോർനോയ് ഗ്രാമത്തിലാണ് ജൂലൈ 24നും 30നും ഇടയിൽ ആയുധപരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.
18നും 30നും ഇടയിൽ പ്രായമുള്ളവര്‍ കൈത്തോക്കും മറ്റ് ആയുധങ്ങളും ഉപയോഗിക്കാന്‍ പരിശീലനം നേടുന്നത് ദൃശ്യങ്ങളിലുണ്ട്. വിരമിച്ച സിആർപിഎഫ് ഉദ്യോഗസ്ഥനും റിട്ടയേഡ് സിവിൽ സർവീസ് ഉദ്യോഗസ്ഥനും അടക്കമുള്ളവരെ യുപി, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് എത്തിച്ചാണ് പരിശീലനം നല്‍കിയത്. വിശ്വഹിന്ദുപരിഷത്തിന്റെ ആഗോള വര്‍ക്കിങ് പ്രസിഡന്റായിരുന്ന പ്രവീൺ തൊഗാഡിയ നേതൃത്വംകൊടുക്കുന്ന സംഘടനയാണ് രാഷ്ട്രീയ ബജ്റംഗദൾ.