ചെന്നൈ
തമിഴ്നാട്ടില്‍ രണ്ടു കുപ്രസിദ്ധ ഗുണ്ടകളെ പൊലീസ് വെടിവച്ച് കൊന്നു. ചൊവ്വ പുലര്‍ച്ചെ മൂന്നരയോടെ ചെന്നൈയ്ക്കു സമീപം ഗുഡുവഞ്ചേരിയിലാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി കൊലക്കേസുകളിലടക്കം പ്രതികളായ വിനോദ് (35), രമേഷ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്.
വാഹന പരിശോധനയ്ക്കിടെ, നാലംഗ സംഘം സഞ്ചരിച്ച കാര്‍ പൊലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ആയുധങ്ങളുമായെത്തിയ സംഘം ബോംബെറിഞ്ഞതോടെയാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. അക്രമികളില്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.പരിക്കേറ്റ സബ് ഇന്‍സ്പെക്ടര്‍ ചികിത്സയിലാണ്.