ന്യൂഡൽഹി
ബിഹാറിലെ മഹാസഖ്യ സർക്കാർ തുടങ്ങിവച്ച ജാതി സർവേ നിയമപരവും നീതിയിൽ അധിഷ്ഠിതമായ വികസനവും ലക്ഷ്യമിട്ടുള്ളതാണെന്ന് പട്ന ഹൈക്കോടതി. കേന്ദ്രസർക്കാരിനുമാത്രം നടത്താൻ അവകാശമുള്ള സെൻസസാണ് ജാതി സർവേയെന്ന പേരിൽ സംസ്ഥാനം നടത്തുന്നതെന്ന് അവകാശപ്പെട്ട് സമർപ്പിച്ച മൂന്ന് ഹർജിയും തള്ളിയാണ് ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് പാർഥ സാരഥി എന്നിവരുടെ വിധി പ്രഖ്യാപനം. നേരത്തേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മറ്റൊരു ബെഞ്ച് മെയ് നാലിന് സർവേ നടപടി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ നീക്കിയില്ല.
സാമൂഹ്യനീതി പൊതുലക്ഷ്യമായി പ്രഖ്യാപിക്കുകയും രാജ്യവ്യാപകമായി ജാതി സെൻസസ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പ്രതിപക്ഷത്തിന് വിധി വൻ ഊർജം പകരുമ്പോൾ ബിജെപിക്ക് രാഷ്ട്രീയ ആഘാതമായി. രണ്ടുഘട്ടമായുള്ള സർവേയുടെ ആദ്യ ഘട്ടം ജനുവരിയിൽ പൂർത്തിയാക്കി.
ഏപ്രിൽ നാലിന് തുടങ്ങിയ രണ്ടാംഘട്ടം അടുത്തവർഷം ജൂണില്‍ അവസാനിക്കും.