പെഷാവർ
പാകിസ്ഥാനിൽ സുന്നി രാഷ്ട്രീയസംഘടനയായ ജാമിയത് ഉലെമ ഇസ്ലാം ഫസൽ പ്രകടനത്തിനുനേരെ ഞായറാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ മരണം 56 ആയി. ഇതിൽ 23 കുട്ടികളും ഉൾപ്പെടുന്നു. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. റാലിയുടെ മധ്യത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ജാക്കറ്റ് ധരിച്ചെത്തിയ അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു.
ഈ വർഷം 18 ചാവേർ ആക്രമണം
പാകിസ്ഥാനിൽ ഏഴുമാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 18 ചാവേർ ആക്രമണങ്ങൾ. 200 പേർ മരിക്കുകയും നാനൂറ്റമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗകാൺഫ്ലിക്ട് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസിന്റേതാണ് റിപ്പോർട്ട്. ഈ വർഷമുണ്ടായതിൽ ഒമ്പത് ചാവേറാക്രമണവും ഖൈബർ പഖ്തുങ്ക്വയിലെ ഗോത്രമേഖലയിലാണ്. അറുപതിലധികം പേർ മരിച്ചു.