ദുബായ്> മനുഷ്യാവകാശവും അന്താരാഷ്ട്ര കരാറുകളും ഉയര്ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള് തടയുന്നതില് യു.എ.ഇയുടെ പ്രതിബദ്ധത തുടരുമെന്ന് നീതിന്യായ മന്ത്രി അബ്ദുല്ല ബിന് സുല്ത്താന് ബിന് അവാദ് അല് നുഐമി വ്യക്തമാക്കി
മനുഷ്യക്കടത്ത് തടയുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനുമായി യു.എ.ഇ ദേശീയ സത്വര നിയമ ചട്ടക്കൂട് സ്ഥാപിക്കാന് നടപടി സ്വീകരിച്ചു. മനുഷ്യക്കടത്ത് വിരുദ്ധ ദിനമായ ജൂലൈ 30ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യക്കടത്ത് ഇരകളെ കുടുക്കുന്നതിനുപകരം മനുഷ്യക്കടത്ത് തടയുന്നതിനാണ് യു.എ.ഇ. മുന്ഗണന നല്കുന്നത്.
മനുഷ്യക്കടത്തില് ഏര്പ്പെടുന്നവര്ക്ക് കഠിനശിക്ഷ ഉറപ്പുവരുത്താന് ദേശീയ മനുഷ്യക്കടത്ത് തടയല് കമ്മിറ്റി 2006ലെ നിയമത്തില് ഭേദഗതി ശിപാര്ശ ചെയ്തിട്ടുണ്ട്. ഹീനമായ ഈ കുറ്റകൃത്യം നിര്മാര്ജനം ചെയ്യുന്നതിനായി യു.എ.ഇ അക്ഷീണ പ്രയത്നം തുടരുമെന്നും ഇതിനായി ദേശീയ, അന്താരാഷ്ട്ര തലങ്ങളിലുള്ള സഹകരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.