കുവൈത്ത് സിറ്റി > അരി കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ചില രാജ്യങ്ങളുടെ സമീപകാല തീരുമാനങ്ങള്‍ കുവൈത്തിനെ ബാധിക്കില്ലെന്ന് വാണിജ്യ, വ്യവസായ മന്ത്രി മുഹമ്മദ് ഒത്മാന് അല്‍അയ്ബാന്‍ പറഞ്ഞു. നിലവിലെ അരിയുടെ അളവ് ഒരു വര്‍ഷത്തേക്കുള്ള പ്രാദേശിക ആവശ്യം നിറവേറ്റാന്‍ പര്യാപ്തമാണെന്നും, കരാറില്‍ ഒപ്പിട്ട അരിയുടെ അധിക കയറ്റുമതിയെ ബാധിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരി കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള യുഎഇയുടെയും ഇന്ത്യയുടെയും സമീപകാല തീരുമാനങ്ങളെ പരാമര്‍ശിക്കുകയായിരുന്നു മന്ത്രി . കഴിഞ്ഞ വെള്ളിയാഴ്ച, യുഎഇ സാമ്പത്തിക മന്ത്രാലയം നാല് മാസത്തേക്ക് അരി കയറ്റുമതിയും വിദേശ വിപണികളിലേക്കുള്ള റീ കയറ്റുമതിയും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു, തുടര്‍ന്ന് ജൂലൈ 20 ന് ബസ്മതി ഇതര വെള്ള അരിക്ക് ഇന്ത്യയും നിരോധനം നടപ്പാക്കിയിരുന്നു.
കുവൈറ്റിന്റെ ഭക്ഷ്യസുരക്ഷ സംരക്ഷിക്കുന്നതിനായി കുവൈറ്റിന്റെ അരിയും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യാന്‍ കുവൈറ്റ് സപ്ലൈസ് കമ്പനിക്ക് നേരിട്ട് നിര്‍ദ്ദേശമുണ്ടെന്ന് കുവൈറ്റ് വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.