ദോഹ > ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റ് കളുടെ IBPC അംഗീകൃത സംഘടനയായ IPhAQ (Indian Pharmacists Association Qatar) നടത്തിയ മെഡിക്കൽ ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സംസ്കൃതി ഖത്തർ , കിംസ് മെഡിക്കൽ സെന്റർ എന്നിവരുടെ സഹകരണത്തോടെ മെഷാഫിലെ അലീവിയ മെഡിക്കൽ സെന്ററിൽ നടത്തിയ ക്യാമ്പിൽ 350 ഓളം പേർ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിൽ IPhAQ അംഗങ്ങൾ ഒന്നടങ്കം കർമ്മ നിരതരായി. രോഗികൾക്ക് സൗജന്യമായി മരുന്നും നൽകി. സംസ്കൃതി ഖത്തർ ‘ മിസൈദ് യൂണിറ്റ് പ്രസിഡന്റ് ബിജു. പി. മംഗലം അദ്ധ്യക്ഷനായ ചടങ്ങ് ICBF പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ചിന്തുരാജ് സ്വാഗതം പറഞ്ഞു. ലോക കേരള സഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ ഇ എം സുധീർ , IPhAQ ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കാട്ടിന് IPhAQ ന് വേണ്ടി മൊമന്റൊ കൈമാറി.
ഖത്തറിൽ രണ്ട് മാസത്തിനുള്ളിൽ നടന്ന മറ്റു രണ്ട് മെഡിക്കൽ ക്യാമ്പുകളിലേക്കും രോഗികൾക്ക് ആവശ്യമായ മരുന്നുകൾ നൽകിയ ‘വെൽ കെയർ ‘ ഫാർമസി ഗ്രൂപ്പ് ഈ ക്യാമ്പിനും ആവശ്യമായ മരുന്നുകളെത്തിച്ച് നൽകി.
കജൂൺ 9 ന് ഉമ്മ്അൽസനീം ഹെൽത്ത് സെന്ററിൽ CIC Qatar & Indian doctors club നടത്തിയ ഏഷ്യൻ മെഡിക്കൽ ക്യാമ്പിൽ രണ്ടായിരത്തോളം രോഗികൾക്ക് സേവനം നൽകുവാനും CICPD approved ആയിട്ടുള്ള ഒരു ഫാർമസി ക്രമീകരിക്കാനും IPhAQ ന് സാധിച്ചു.
തുടർന്ന് ജൂൺ 23 ന് ICBF ഏഷ്യൻ ടൗണിലെ ഇമാറ മെഡിക്കൽ സെന്ററിൽ ക്യാമ്പിൽ 400 ഓളം പേർ പങ്കെടുത്തു. ഇന്ത്യൻ എംബസി ചാർജ് ഡി അഫയെഴ്സ് അഞ്ജലീൻ പ്രേമലത ക്യാമ്പിനെ പ്രശംസിച്ചിരുന്നു. സംസ്കൃതി വനിതാ വേദി പ്രസിഡന്റ്
പ്രതിഭ രതീഷ് ,വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, കൺ വീനർ വീനർ ബിനോയ് എബ്രഹാം എന്നിവർ ക്യാമ്പിൽ സംസാരിച്ചു