ജയ്-പുര്‍> രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ പിതാവിന്റെ സഹപ്രവര്‍ത്തകര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു. പീഡനത്തെ തുടര്‍ന്ന്, പതിനഞ്ചും പതിമൂന്നും വയസ്സായ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി. മൂത്ത പെണ്‍കുട്ടി ഏഴര മാസവും ഇളയ പെണ്‍കുട്ടി രണ്ടര മാസവും ഗര്‍ഭിണികളാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികള്‍ ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു.
പിതാവിന്റെ സുഹൃത്തുക്കളായ സാപ്പി, സുബ്ബന്‍ എന്നിവര്‍ തന്നെയും അനിയത്തിയെയും പീഡിപ്പിച്ചിരുന്നെന്നും സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പിന്നീട് വെളിപ്പെടുത്തി.
പെണ്‍കുട്ടികളുടെ പിതാവ് പൊലീസിന് പരാതി നല്കി.