ഒമാൻ > കലാകാരന്മാരുടെ ക്ഷേമത്തിനും അവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന കല സംഘടനയായ മാപ്പിള ഇശൽ കലാ അക്കാദമി വെൽഫയർ മികവ് കേരളം ഒമാൻ നാഷണൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റായി സിറാജ് കാക്കൂരിനെയും ജനറൽ സെക്രട്ടറിയായി റിയാസ് വലിയകത്തിനെയും തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി മികവ് കേരളം സംസ്ഥാന പ്രസിഡന്റ് നിസാം അലി, ജനറൽ സെക്രട്ടറി ഹംസ കുന്നത്തേരി, ഒമാൻ നാഷണൽ കമ്മിറ്റിയുടെ ചുമതലയുള്ള എറണാകുളം ജില്ല സെക്രട്ടറി അഷ്റഫ് കോട്ടപ്പുറം തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു