ദുബായ് > സാമ്പത്തിക കുറ്റകൃത്യങ്ങളിലും കള്ളപ്പണം വെളുപ്പിക്കലിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യേക ഫെഡറൽ പ്രോസിക്യൂഷൻ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് അറ്റോർണി ജനറൽ മുന്നോട്ടുവച്ച നിർദ്ദേശത്തിന് യുഎഇ ഫെഡറൽ ജുഡീഷ്യൽ കൗൺസിൽ ഞായറാഴ്ച അംഗീകാരം നൽകി.
കോർപ്പറേറ്റ് കുറ്റകൃത്യങ്ങൾ, പാപ്പരത്തം, മത്സര നിയന്ത്രണം, സാമ്പത്തിക വിപണികൾ, ബൗദ്ധിക സ്വത്ത്, വ്യാപാരമുദ്രകൾ തുടങ്ങിയ സാമ്പത്തിക താൽപ്പര്യങ്ങളിൽ വീഴുന്നവ ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കുന്നതിനും തടയുന്നതിനുമുള്ള ആദ്യപടി കൂടിയാണ് ഈ സ്ഥാപനങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ .
സാമ്പത്തിക കുറ്റകൃത്യങ്ങളെയും കള്ളപ്പണം വെളുപ്പിക്കലിനെയും ചെറുക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ യുഎഇ തീവ്രമാക്കുക്കുന്നതിന്റെ ഭാഗമാണ് ഇത്തരം പ്രവർത്തനങ്ങൾ . ഈ ലക്ഷ്യത്തിലെത്തുന്നതിന് നിയമനിർമ്മാണവും നിയമപരവുമായ ഘടന ശക്തിപ്പെടുത്തുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും നിരവധി നിർണായക നടപടികൾ കൈക്കൊള്ളുന്നു. ഇത് യുഎഇയുടെ ബിസിനസ് അന്തരീക്ഷത്തിൽ അന്താരാഷ്ട്ര നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. അവരുടെ ബിസിനസുകൾ യുഎഇയിലേക്ക് കൊണ്ടുവരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.