ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവാസികളോട് ആകാശവാണിവഴി മനസ്സ്തുറക്കുന്ന മൻ കി ബാത്തിന്റെ 103-–-ാം പതിപ്പിലും മണിപ്പൂര്‍ കലാപം ഇടംനേടിയില്ല. രാജ്യത്തെ ചെറിയ വിശേഷങ്ങളെ കുറിച്ചുപോലും വാചലനാകാറുള്ള മോദി 89 ദിവസമായി തുടരുന്ന കലാപത്തെ കുറിച്ച് ഒന്നും അറിഞ്ഞില്ലെന്ന് മട്ടിലാണ് മന് കി ബാത്തില്‍ സംസാരിച്ചത്. ഇന്ത്യയിലെ ധീരരക്തസാക്ഷികളെ ആദരിക്കുന്നതിനായി രാജ്യവ്യാപകമായി ‘മേരി മതി മേരാ ദേശ്’ എന്ന പേരിൽ ക്യാമ്പയിൻ ആരംഭിക്കുമെന്ന് മോദി പരിപാടിയില്‍ പറഞ്ഞു. രക്തസാക്ഷികളുടെ സ്മരണയ്ക്കായി രാജ്യത്തുടനീളം നിരവധി പരിപാടി സംഘടിപ്പിക്കുമെന്നും പറഞ്ഞു.