ഐസ്വാൾ
കലാപക്കനൽ അണയാത്ത മണിപ്പുരിലും അയൽസംസ്ഥാനമായ മിസോറമിലും മ്യാൻമർ പൗരൻമാരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് സംശയിക്കുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജൂൺ 22-ന് മണിപ്പുർ, മിസോറം സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തെഴുതിയിരുന്നു.