ഹൈദരാബാദ്
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തെലങ്കാനയിൽ മഴയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളിൽ 16 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. വെള്ളി മുതൽ മഴ കുറഞ്ഞിട്ടും വാറങ്കലിന്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. അതേസമയം, ക്ഷേത്രനഗരമായ ഭദ്രാചലത്തിലെ ഗോദാവരി നദിയിൽ ജലനിരപ്പ് 55.40 അടിയായി ഉയർന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിവിധ ജില്ലകളിലെ കൃഷി നശിച്ചു.