ചെന്നൈ
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പഴയപേട്ടയിലെ പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ഹോട്ടൽ തകർന്നു. നാല് കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.