അബുദാബി> ഹൃദയാഘാതത്തെ തുടർന്ന് മണ്ണാർക്കാട് സ്വദേശി അബുദാബിയിൽ അന്തരിച്ചു. അരയങ്കോട് കാവുണ്ടത്ത് അരിക്കാരൻ അരലവിയുടെ മകൻ അബ്ദുൾ ലത്തീഫാ(60)ണ് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.
30 വർഷമായി ബനിയാസ് അറബിക് ടെക്സ്റ്റൈൽ മേഖലയിൽ പ്രവർത്തിച്ച് വരികയായിരുന്നു. ന്യൂവൈറ്റ്, വൈറ്റ് കോർണർ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.
ഭാര്യ: റജില, മക്കൾ മുഹമ്മദ് അഫീഫ്, ജെയ്ഫ് അലവി, ഹനിത്ത് എന്നിവരാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ ഖബറടക്കും.