മെൽബൺ : ഓസ്ട്രേലിയയിൽ കെട്ടിട നിർമ്മാണ വ്യവസായ പ്രതിസന്ധിയുടെ ആക്കം കൂട്ടികൊണ്ട്, മറ്റൊരു വിക്ടോറിയൻ ബിൽഡിങ് നിർമ്മാണ കമ്പനി കൂടി തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.
മെൽബൺ ആസ്ഥാനമായുള്ള റെസിഡൻഷ്യൽ ബിൽഡർ Kleev Homes Pty .Ltd , ആണ് വ്യവസായ മേഘലയിലെ കിടമത്സരത്തിൽ തങ്ങൾക്കുണ്ടായ കനത്ത ആഘാതങ്ങൾ താങ്ങാനാകതെ സ്വയം പ്രവർത്തങ്ങൾ അവസാനിപ്പിച്ചത്. തങ്ങളുടെ കമ്പനി പിരിച്ചുവിടാൻ ട്രാവിസ് പുല്ലനെ ലിക്വിഡേറ്ററായി നിയമിച്ചുകൊണ്ട്, അവർ നിലവിലെ എല്ലാ ജോലികളുടെ ഉത്തരവാദത്തിങ്ങളും ലിക്വിഡേറ്ററിൽ നിക്ഷിപ്തമാക്കി.
ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മീഷൻ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം, ജൂലൈ 5 ന് നടന്ന അംഗങ്ങളുടെ പൊതുയോഗത്തിലാണ്- കമ്പനി അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത്.
യംഗ് മാസ്റ്റർ ബിൽഡർ ഓഫ് ദ ഇയർ, MBAV ബെസ്റ്റ് കസ്റ്റം ഹോം $800,000–$1,000,000, HIA സൗത്ത് ഈസ്റ്റ് വിക്ടോറിയ ബെസ്റ്റ് കസ്റ്റം ഹോം $500,000–$1,000,000 20110 വർഷം എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ക്ലീവ് ഹോംസിന് പോയ വർഷങ്ങളിൽ ലഭിച്ചിരുന്നു.
ഓസ്ട്രേലിയൻ സെക്യൂരിറ്റി ആന്റ് ഇൻവെസ്റ്റ്മെന്റ് കമ്മീഷനിൽ നിന്നുള്ള കണക്കുകൾ പ്രകാരം 2021 പകുതി മുതൽ നാളിതുവരെ മൊത്തം 2023 ഓസ്ട്രേലിയൻ ബിൽഡിംഗ് കമ്പനികൾ ലിക്വിഡേഷനിലേക്ക് പോയിട്ടുള്ളത്. നിലവിലെ വർഷവും, തകർന്ന ബിൽഡിങ് കമ്പനികളുടെ എണ്ണവും ഒരേ സംഖ്യ ആയത് ,നിരീക്ഷകരിൽ ആശ്ചര്യം ഉളവാക്കുന്നുണ്ട്.