ന്യൂഡൽഹി
വടക്കൻ അതിർത്തിയിലെ സൈനിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഡൽഹിയിലെ പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥന് കൈമാറിയ സൈനികനെ 10 വർഷവും 10 മാസവും തടവിന് ശിക്ഷിച്ച് സൈനിക കോടതി. പാകിസ്ഥാൻ എംബസിയിലെ ജീവനക്കാരനായ നായ്ക് അബിദ് എന്ന ആബിദ് ഹുസൈനുമായി സൈനികൻ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അധികൃതർ അറിയിച്ചു.
നടപടിക്ക് വിധേയനായ സൈനികൻ കൂടി ഉൾപ്പെട്ട വടക്കൻ അതിർത്തിയിലെ ഗാൾഡ് ഡ്യൂട്ടി ലിസ്റ്റും ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളുമാണ് ഇയാൾ കൈമാറിയത്.