കൊളംബോ
ഓപ്പണർ സായ് സുദർശൻ നേടിയ തകർപ്പൻ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ എ ടീം പാകിസ്ഥാൻ എ ടീമിനെ തോൽപ്പിച്ചു. എമർജിങ് ടീംസ് ഏഷ്യാകപ്പ് ക്രിക്കറ്റിൽ തുടർച്ചയായി മൂന്നാംജയത്തോടെ ഇന്ത്യ സെമിയിലെത്തി. നാളെ ബംഗ്ലാദേശാണ് എതിരാളി. സ്കോർ: പാകിസ്ഥാൻ 205 (48), ഇന്ത്യ 2–-210 (36.4).
ഷഹനാസ് ദഹാനിയുടെ ഓവറിൽ രണ്ട് സിക്സറും ഒരു ഫോറും പറത്തിയാണ് സായ് സുദർശൻ സെഞ്ചുറിയും വിജയവും സ്വന്തമാക്കിയത്. 110 പന്തിൽ 104 റണ്ണുമായി പുറത്തായില്ല. പത്ത് ഫോറും മൂന്ന് സിക്സറുമടിച്ചു. നികിൻ ജോസ് 53 റൺ നേടി. 21 റണ്ണുമായി ക്യാപ്റ്റൻ യാഷ് ദുൾ പുറത്താകാതെനിന്നു.
ഇന്ത്യക്കായി പേസർ ഹംഗർഗേക്കർ അഞ്ച് വിക്കറ്റെടുത്തു.















