ഓങ്കോള്
ആന്ധ്രപ്രദേശിലെ ഓങ്കോളില് ആദിവാസി യുവാവിനെ മര്ദ്ദിച്ച് അവശനാക്കി ദേഹത്ത് മൂത്രമൊഴിച്ച ആറുപേര് അറസ്റ്റില്. പ്രണയബന്ധത്തിന്റെ പേരിലാണ് മോത നവീന് എന്നായാളെ ഒമ്പതുപേര് ചേര്ന്നു മര്ദിച്ച് അവശനാക്കിയത്.
പ്രതികളില് രണ്ടുപേര് പ്രായപൂര്ത്തി ആകാത്തവരാണ്. മുഖ്യപ്രതി മന്നം രാമാഞ്ജനേയലു ഒളിവിലാണ്. പെണ്കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില് നവീനെതിരെ പോക്സോ കേസ് ചുമത്തിയിരുന്നു.എന്നിട്ടും ഇരുവരും ബന്ധം തുടര്ന്നതാണ് മര്ദ്ദിക്കാന് കാരണം. ദേഹത്ത് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ചു.















