വാഷിങ്ടൺ
വെസ്റ്റ് ബാങ്കിൽ പലസ്തീൻകാർക്കെതിരെ ആക്രമണം തുടരുന്ന ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി അമേരിക്കൻ പ്രതിനിധിസഭ. 435 അംഗസഭയിൽ 400 പേരുടെ പിന്തുണയോടെയാണ് ചൊവ്വാഴ്ച പ്രമേയം പാസായത്. ഡെമോക്രാറ്റ് എംപിയും ഇന്ത്യൻ വംശജയുമായ പ്രമീള ജയ്പാൽ കഴിഞ്ഞയാഴ്ച ഇസ്രയേൽ വംശീയരാഷ്ട്രമാണെന്ന് പറഞ്ഞിരുന്നു. പിന്നീട് മാപ്പുപറഞ്ഞെങ്കിലും അവരുടെ പരാമർശമുണ്ടാക്കിയ പ്രശ്നങ്ങൾ പരിഹരിക്കാനെന്നവണ്ണമാണ് സഭ പ്രമേയം പാസാക്കിയത്.















