കുവൈത്ത് സിറ്റി > കുവൈത്തിൽ മൊബൈൽ ഐഡി ആപ്പിലെ ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ രെജിസ്ട്രേഷൻ പെർമിറ്റും സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ സബാഹ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.
മൊബൈൽ ഐഡി ആപ്പ് വഴി ഹാജരാക്കുന്ന ഡ്രൈവിംഗ് ലൈസൻസും രജിസ്ട്രേഷൻ പെർമിറ്റും രാജ്യത്തെ എല്ലാ സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങളിലും ഔദ്യോഗിക രേഖയായി സ്വീകരിക്കണമെന്നും ഇവയുടെ കാലാവധിയും ആധികാരികതയും പരിശോധിച്ചു ഉറപ്പു വരുത്തുവാൻ ഇത് സഹായകരമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.