ന്യൂഡൽഹി
റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിന് ഗുവാഹത്തി ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കി സുപ്രീംകോടതി. ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസും അയച്ചു.
ഗുവാഹത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ ആന്ധ്രപ്രദേശ് അമച്വർ റെസ്ലിങ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ഇടപെടൽ. അസം റെസ്ലിങ് അസോസിയേഷനെ ഡബ്ല്യുഎഫ്ഐ അംഗീകരിച്ചിട്ടില്ലാത്തതിനാൽ അവർക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവസരമില്ലെന്ന ഹർജി പരിഗിച്ച് കഴിഞ്ഞമാസം 25നാണ് ഗുവാഹത്തി ഹൈക്കോടതി ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയത്.















